ആകാശ യാത്രയിലെ അത്ഭുത കാഴ്ചകളും രസകരമായ വീഡിയോകളും സോഷ്യല് മീഡിയയില്‍ എപ്പോഴും വൈറലാണ്. എന്നാല്‍ ചില വീഡിയോകള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നമ്മെ ചിന്തിപ്പിക്കും. ഇത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വിമാനയാത്രയ്ക്കിടയില്‍ സീറ്റിന് മുകളിലെ എസി യ്ക്ക് താഴെ വച്ച് അടിവസ്ത്രം ഉണക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് അത്. യുവതിയുടെ സീറ്റിന് പിറകിലിരിക്കുന്ന യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 14നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റഷ്യയിലെ ദ ഫസ്റ്റ് ടുല എന്ന വെബ്‌സൈറ്റിലാണ് ദൃശ്യങ്ങള്‍ ആദ്യമായി വന്നത്.