കൊല്‍ക്കത്ത: കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ലൈംഗിക ബന്ധത്തെ തുടര്‍ന്ന് സംഭവിച്ച രക്തസ്രാവംമൂലം മരിച്ചു. ദക്ഷിണ കൊല്‍ക്കത്തയിലെ ഷെട്‌ലയില്‍ മുറിയെടുത്ത കമിതാക്കളില്‍ പെണ്‍കുട്ടിയാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത കമിതാക്കള്‍ ശനിയാഴ്ച വൈകിട്ടാണ് ഹോട്ടല്‍ റൂമിലെത്തിയത്.
ഞായറാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്ക് രക്തസ്രാവം തുടങ്ങുകയായിരുന്നു. ആരോഗ്യനില വഷളായതോടെ പെണ്‍കുട്ടിയെ, കാമുകന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിക്ക് ചികിത്സ നല്‍കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു.
