പ്രതികളെ തൂക്കിക്കൊന്നില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കുടുംബം
ലക്നൗ: ഉത്തര്പ്രദേശില് രണ്ട് പേര് ചേര്ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ മൊബൈല് ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. സംഭവത്തില് കനൗജ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബം നല്കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
യുവതിയ ആക്രമിച്ച രണ്ട് പേര് അതിക്രൂര പീഡനത്തതിന്റെ ദൃശ്യങ്ങള് പകര്ത്തി സോഷ്യല് മീഡിയയില് പ്രചരിക്കുകയായരുന്നു. ഏപ്രില് 24നാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതെന്ന് യുവതിയുടെ സഹോദരി പറഞ്ഞു. പ്രതികളെ തൂക്കിക്കൊന്നില്ലെങ്കില് ഞങ്ങള് ജീവനൊടുക്കുമെന്നും സഹോദരി വ്യക്തമാക്കി.
യുവതിയുടെ അയല്വാസികളായ തലിബ്, സല്മാന് എന്നിവര് ചേര്ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പ്രദേശത്തെ കിണറില്നിന്ന് വെള്ളമെടുക്കാന് പോയപ്പോഴായിരുന്നു ആക്രമണം. ആക്രമികള് കുടുംബത്തെ നാണം കെടുത്തുമെന്ന് പേടിച്ച് യുവതി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
