ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കാറിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. പുലര്‍ച്ചെ നോയിഡയിലെ റോഡിൽ യുവതിയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് നോയിഡയിലെ കസ്നക്ക് സമീപം യുവതി റോഡില്‍ കിടക്കുന്നത് കണ്ട് വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. 

ഉടന്‍ തന്നെ പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിലെ ഭരതപൂര്‍ സ്വദേശിയായ യുവതി പത്ത് ദിവസം മുന്പാണ് ജോലിക്കായി ഗുഡ്ഗാവിലെത്തിയത്. ഇന്നലെ വൈകിട്ട് എട്ടരയോടെ കാറിലെത്തിയ മൂന്ന് പേര്‍ ഗുഡ്ഗാവിലെ സോഹ്നയില്‍ നിന്ന് തന്നെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. 

പിന്നീട് യാത്രക്കിടെ മണിക്കൂറുകളോളം കാറില്‍വെച്ച് മൂവരും ചേര്‍ന്ന് ബലാല്സംഗം ചെയ്തു.ഒടുവില്‍ പുലര്‍ച്ചയോടെ ഗ്രേറ്റര്‍നോയിഡയിലെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്പൊലീസ് പറഞ്ഞു

ഹരിയാനാ ,രാജസ്ഥാന‍ പൊലീസ് സംയുക്തമായി പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. പ്രതികള് സഞ്ചരിച്ച വഴിയിലെസിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.