ലണ്ടന്‍: നിരപരാധിയായ യുവാവിനെ കള്ളം പറഞ്ഞ് ജയിലിലാക്കുവാന്‍ ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ്ശിക്ഷ. ഹെയ്‌ലി കാര്‍ട്ടേഴ്‌സ് എന്ന 23 കാരിയെ ആണ് ലണ്ടനിലെ കോടതി ശിക്ഷിച്ചതെന്ന് ഡെയ്വി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ഇങ്ങനെ, കഴിഞ്ഞ ന്യൂ ഇയര്‍ ദിവസം തന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അനാവശ്യമായി ചിത്രീകരിച്ചെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കുറച്ച് കാലം തടവിലിട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു.

കാര്‍ട്ടേഴ്‌സിന്റെ പരാതി കള്ളമാണെന്നും അത്തരത്തില്‍ ഒരു വീഡിയോ യുവാവ് എടുത്തിട്ടില്ലെന്നും തെളിയിക്കാന്‍ യുവാവിന്‍റെ വക്കീലിന് കോടതിയില്‍ സാധിച്ചു. തുടര്‍ന്ന് പരാതി കെട്ടിച്ചമച്ചതാണെന്ന് മനസ്സിലായ കോടതി കാര്‍ട്ടേഴ്‌സിന് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.