ബംഗളുരു: പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ലൈംഗിക അതിക്രമം നടന്ന ബംഗളുരുവില്‍ നിന്ന് വീണ്ടും ലൈംഗിക അതിക്രമ വാര്‍ത്ത. സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരിണികളായി പുറത്തിറങ്ങുന്നതാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തിന് വിരുദ്ധമായി പര്‍ദ്ദ ഇട്ട് നടന്നു പോവുന്ന സ്ത്രീയാണ് ഇത്തവണ ഇരയായത്. വടക്കന്‍ ബംഗളുരുവിലെ കെ.ജി ഹള്ളിയില്‍ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്.

പഇ്വര്‍ക്ക് പിന്നാലെ വന്ന ഒരു യുവാവ് ഇവരെ കടന്നാക്രമിക്കുകയായിരുന്നു. യുവതിയെ പിടിച്ച് നിലത്തേക്ക് തള്ളിയിട്ട ശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തെരുവുനായ്ക്കള്‍ കുരച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തി. യുവാവ് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സംഭവത്തിനുശേഷം ആശുപത്രിയില്‍ പ്രവേശിച്ച ഇവരുടെ കാലുകളിലും കൈകളിലും നാവിലും ചുണ്ടുകളിലും കടിയേറ്റ പാടുകളുണ്ട്. അക്രമിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു്