നീയെന്‍റെ ജീവന്‍ എടുത്തതിനാല്‍ ഞാനും നിന്‍റെ ജീവന്‍ എടുക്കുന്നു എന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അന്ന പറഞ്ഞത്

വാഷിംഗ്ടണ്‍: വൃദ്ധസദനത്തിലാക്കാന്‍ ശ്രമിച്ചതിന് മകനെ അമ്മ(90) വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഫൗണ്ടേയ്ന്‍ ഹില്‍സിലാണ് സംഭവം. എഴുപത്തിരണ്ട് വയസുണ്ട് മകന്. കഴിഞ്ഞ ആറുമാസമായി മകന്‍റെയും കാമുകിയുടെയും കൂടെയാണ് അന്ന മെയ് ബ്ലെസിങ്ങ് താമസിച്ചിരുന്നത്. വൃദ്ധസദനത്തിലാക്കാന്‍ ശ്രമിച്ചതാണ് മകനെ കൊല്ലാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. നീയെന്‍റെ ജീവന്‍ എടുത്തതിനാല്‍ ഞാനും നിന്‍റെ ജീവന്‍ എടുക്കുന്നു എന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അന്ന പറഞ്ഞത്.

കയ്യിലുണ്ടായിരുന്ന രണ്ടുതോക്കുകളുമായി മകന്‍റെ മുറിയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു അന്ന. രണ്ടുതവണയാണ് അന്ന വെടിയുതിര്‍ത്തത്. രണ്ടാമത്തെ തവണത്തെ വെടി മകന്‍റെ താടിയെല്ലും കഴുത്തും തകര്‍ത്തു. മകന്‍റെ കാമുക്കി നേരെ വെടിയുതിര്‍ത്തെങ്കിലും അന്നയുടെ പക്കല്‍ നിന്നും തോക്ക് പിടിച്ചെറിയുകായിരുന്നു ഇവര്‍. കയ്യില്‍ കരുതിയിരുന്ന രണ്ടാമത്തെ തോക്കെടുത്ത് വെടിവെക്കാന്‍ ശ്രമിച്ചതോടെ ഇതുപിടിച്ച് വാങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു താനെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മകന്‍റെ കാമുകിയാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. മകനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ വിചാരിച്ചിരുന്നെങ്കിലും തന്‍റെ കയ്യില്‍ തോക്കില്ലായിരുന്നതിനാല്‍ കഴിഞ്ഞില്ലെന്ന് അന്ന പൊലീസിനോട് പറഞ്ഞു.