ദില്ലി: പൂജാരിയും ഭാര്യയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു. ഗാന്ധി നഗര്‍ പ്രാചീന്‍ ശിവക്ഷേത്രത്തിലെ പുജാരിയായ ലഗാന്‍ ദുബേയും ഭാര്യയുമാണ് കാമുകനായ മധുര സ്വദേശി ചന്ദ്രശേഖറിനെ കൊലപ്പെടുത്തി കത്തിച്ചത്.

ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ക്ഷേത്രത്തിനു മുകളില്‍ സ്ഥലം ഒരുക്കി പൂജാരിയാണ് തിരക്കഥ മെനഞ്ഞത്. ക്ഷേത്രത്തിന് മുകളില്‍ നിന്ന് തീയും ദുര്‍ഗന്ധവും പടര്‍ന്നതോടെ അയല്‍ക്കാര്‍ പോലീസില്‍ സംഭവം അറിയിക്കുകയായിരുന്നു. പോലീസെത്തി പൂജാരിയേയും ഭാര്യയേയും കസ്റ്റഡിയില്‍ എടുത്തു.

മധുരയില്‍ ഇടയ്ക്ക് താമസിച്ചു വന്നിരുന്ന പൂജാരിയുടെ ഭാര്യ അവിടെ യുവാവുമായി രഹസ്യ ബന്ധം സ്ഥാപിച്ചു. പിന്നാലെ ഡല്‍ഹിയില്‍ താമസിച്ചു വന്നിരുന്ന ഭര്‍ത്താവിന്റെ അുക്കല്‍ എത്തിയപ്പോള്‍ ഭാര്യയുടെ രഹസയ ബന്ധം ദുബെ കൈയോടെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ തര്‍ക്കം നടക്കുകയും, ചന്ദ്രശേഖറിനെ കൊന്ന് ബന്ധം അവസാനിപ്പിക്കാമെന്ന് ഭര്‍ത്താവിന് വാക്ക് നല്‍കുകയുമായിരുന്നു.

പൂജാരിയുടെ തിരക്കഥ പ്രകാരം ദുബെയുടെ ഭാര്യ ചന്ദ്രശേഖറിനോട് ദില്ലിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് പറഞ്ഞാണ് കാമുകനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ കാമുകനെ അമിത ഡോസില്‍ ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തിയശേഷം ക്ഷേത്രത്തിന്റെ മുകളില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു.