ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചാര്‍മിനാര്‍ എക്സ്പ്രസില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ചെന്നൈ: ട്രെയിനിലെ ടോയ്‍ലറ്റില്‍ ചെന്നൈ സ്വദേശിയായ യുവതിയുടെ കാല് കുടുങ്ങി. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചാര്‍മിനാര്‍ എക്സ്പ്രസില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടോയ്‍ലറ്റ് ഉപയോഗിക്കാനായി മാത്രം ട്രെയിനില്‍ കയറിയതായിരുന്നു യുവതി. 

ഒടുവില്‍ ടോയ്‍ലറ്റ് സീറ്റ് തുറന്ന് കാല്‍ പുറത്തെടുക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് യുവതിയുടെ കാല് പുറത്തെടുത്തത്. എങ്ങനെയാണ് യുവതിയുടെ കാല്‍ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.സംഭവത്തെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എടുത്തത്.