തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ മര്‍സൂറിനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് കാസര്‍ഗോഡ് സ്വദേശിയായ മര്‍സൂറും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. പെണ്‍കുട്ടിയെ കാണാനായി യുവാവ് തമ്പാനൂരിലെത്തി. 

ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവ് വിവാഹ വാഗ്ദാനംത്തില്‍ നിന്നും പിന്മാറിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

കുടംബ സമേതം വിദേശത്തായിരുന്ന മര്‍സൂര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ കാസര്‍ഗോഡ് സ്റ്റേഷനിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.