മലപ്പുറം: മുസ്ലീം പുരുഷന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയായ ജുമുഅയ്ക്ക് ഒരു സ്ത്രീ നേതൃത്വം നല്‍കി. മലപ്പുറം വണ്ടൂര്‍ ചെറുകോടിലെ ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദയുടെ നേതൃത്വത്തിലായിരുന്നു ജുമ നമസ്‌കാരം. ചേകന്നൂര്‍ മൗലവിയുടെ ആശയ പ്രകാരം പ്രവര്‍ത്തിക്കുന്ന ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനക്ക് സാധാരണ പുരുഷന്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനി വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനാണ് സൊസൈറ്റിയുടെ തീരുമാനം. രാജ്യത്ത് ആദ്യമായാണ് സ്ത്രീ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതെന്നൂം ഇവര്‍ അവകാശപ്പെടുന്നു. ഖുര്‍ ആനില്‍ ഇതിന് വിലക്കൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ജുമാ ഖുത്ബക്കും നമസ്‌ക്കാരത്തിനും ഇനി കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിക്കും. ഫോണിലൂടെയും നേരിട്ടും ഭീഷണികളുണ്ടെന്നും പൊലീസിന് പരാതി നല്‍യിട്ടുണ്ടെന്നും ജാമിദ പറഞ്ഞു.