377 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചിരുന്നു ഫുട്ബോള്‍ മത്സരം കാണാന്‍ അവസരം

തെഹ്റാന്‍:റഷ്യന്‍ ലോകകപ്പില്‍ ഇറാന്‍- സ്പെയിന്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ച് ഇറാനിയന്‍ ഭരണകൂടം ചരിത്രംതിരുത്തി. 377 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകളും പുരുഷന്മാരും സ്റ്റേഡിയത്തില്‍ ഒന്നിച്ചിരുന്ന് ഫുട്ബോള്‍ മത്സരം കാണുന്നത്. ഇതിന് മുമ്പ് സ്ത്രീകള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് 1981, ഒക്ടോബര്‍ അഞ്ചിനാണ്.

ഇറാനുവേണ്ടി സ്ത്രീകള്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചെങ്കിലും സ്പെയിനിനോട് ഇറാന്‍ പൊരുതി തോല്‍ക്കുകയായിരുന്നു. 56 ാം മിനുറ്റില്‍ ഡിയാഗോ കോസ്റ്റ നേടിയ ഗോളിലായിരുന്നു സ്പെയിനിന്‍റെ വിജയം. എന്നാല്‍ സ്പെയിന്‍ ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ തെഹ്റാന്‍ ഭരണകൂടത്തെ അഭിനന്ദിച്ചു. ഇന്ന് രാത്രിയില്‍ വിജയം കൈവരിച്ചത് ഇവരാണെന്ന് പറഞ്ഞായിരുന്നു ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ട്വിറ്ററിലൂടെ ചിത്രം ഷെയര്‍ ചെയ്തത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…