രാജ്യത്തെ നിലവില്‍ വിവാഹിതരായിരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ രണ്ടാമത്തെ കുഞ്ഞിന് ആഗ്രഹിക്കുന്നുള്ളുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവാഹിതരായ 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 24 ശതമാനം മാത്രമാണ് രണ്ടാമത്തെ കുട്ടിയെ ആഗ്രഹിക്കുന്നുള്ളുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ട്. പത്ത് വര്‍ഷം മുന്‍പ് ഇത് 68 ശതമാനമായിരുന്നു.

27 ശതമാനം പുരുഷന്മാര്‍ മാത്രമാണ് രണ്ടാമത്തെ കുട്ടിയെ ആഗ്രഹിക്കുന്നത്.പത്ത് വര്‍ഷം മുന്‍പ് ഇത് 49 ശതമാനമായിരുന്നു. കുട്ടികളെ വളര്‍ത്താനുള്ള ചെലവ്, ജോലിയില്‍ കുടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കല്‍,പ്രായമാകുമ്പോള്‍ ഗര്‍ഭിണിയാകളാകുന്നവരുടെ എണ്ണം വര്‍ധിച്ചതുമെല്ലാം കുട്ടികളെ വേണ്ടെന്ന് വയ്ക്കാനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഗരത്തില്‍ മാത്രം ആദ്യത്തെ കുട്ടിക്കായി ഡോക്ടറെ സമീപിക്കുന്നത് 30 തോ 40 തോ കഴിഞ്ഞവരാണെന്നും കണക്കുകള്‍ പറയുന്നു.

കൂടുതല്‍ ദമ്പതിമാരും ഒരു കുട്ടിയില്‍ സന്തോഷ വാന്മാരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സ്ത്രീകളില്‍ 54 ശതമാനവും രണ്ടോ അതിലധികമോ കുട്ടികളുണ്ട്. 25 നും 29 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 16 ശതമാനവും കുട്ടികള്‍ ഇല്ല. രാജ്യത്തെ ഫേര്‍ട്ടിലിറ്റിറേറ്റ് 2.2 ാണ് നഗരത്തില്‍ 1.8 ഉം ഗ്രാമീണ മേഖലയില്‍ 2.4 ഉം ആണ്.