അനധികൃത മദ്യ വില്‍പ്പന അന്വേഷിക്കാന്‍ വലിയഴീക്കലിലെ വീട്ടിലെത്തിയ പൊലീസുകാരനാണ് ഒടുവില്‍ കേസില്‍ പെട്ടത്. ആരോപണവിധേയന്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് താക്കീതുനല്‍കി അവിടെനിന്ന് ചായയും കുടിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ മടങ്ങിയെന്നാണ് സ്റ്റേഷന്‍ അധികാരികളുടെ വിശദീകരണം. എന്നാല്‍ പിന്നീട് ഇരുപതുകാരിയായ വീട്ടമ്മ സുധീഷിനെതിരെ പരാതി നല്‍കി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ഇവര്‍
എഡിജിപിയെയും സമീപിച്ചു.
തുടര്‍ന്ന് എ.ഡി.ജി.പി ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ് സ്വന്തം സ്റ്റേഷനിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തത്. കേസ് വ്യാജമാണെന്ന് പൊലീസ് പറയുന്നു. പിന്നെ എന്തിനായിരുന്നു അറസ്റ്റ് എന്ന ചോദ്യത്തിന് മുകളില്‍നിന്ന് ഉത്തരവുണ്ടെന്ന് മറുപടി. രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ടതിനെതുടര്‍ന്ന് തലപ്പത്തുനിന്ന് ഇടപെടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു.
