പൊലീസുകാരനായ ഭർത്താവിനെതിരെ ബലാത്സംഗത്തിനും, സ്ത്രീധന പീഡനത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കോയന്പത്തൂർ സെൻട്രൽ ജയിലിലെ വാർഡനെതിരെയാണ് പരാതി. സേലം സ്വദേശിയായ തന്നെ വർഷങ്ങളായി ഭർത്താവ് പീഡിപ്പിക്കുന്നതായാണ് യുവതിയുടെ പരാതി.
കോയമ്പത്തൂര്‍: പൊലീസുകാരനായ ഭർത്താവിനെതിരെ ബലാത്സംഗത്തിനും, സ്ത്രീധന പീഡനത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കോയന്പത്തൂർ സെൻട്രൽ ജയിലിലെ വാർഡനെതിരെയാണ് പരാതി. സേലം സ്വദേശിയായ തന്നെ വർഷങ്ങളായി ഭർത്താവ് പീഡിപ്പിക്കുന്നതായാണ് യുവതിയുടെ പരാതി.
ആദ്യത്തെത് പെൺകുഞ്ഞായപ്പോൾ തന്നെ ഭർത്താവ് പീഡനം തുടങ്ങിയതായി പരാതിയിലുണ്ട്. മർദ്ദനവും പീഡനവും ഭയന്ന് 10വയസുകാരിയായ മകളെ സ്വന്തം വീട്ടിലേക്ക് മാറ്റിയതായി പരാതിക്കാരിയായ സുധ. സ്ത്രീധനത്തിന്റെ പേരിൽ മിക്കദിവസവും മർദ്ദിക്കുമെന്നും സുധ പറയുന്നു.
രണ്ടാമതും ഗർഭിണിയെന്നറിഞ്ഞിട്ടും പീഡനം തുടർന്നു. അവശനിലയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് സുധയുടെ വീട്ടുകാർ പരാതിനൽകിയത്. പരാതി പിൻവലിക്കാനും അഞ്ചുലക്ഷം രൂപ നൽകാനും ഇപ്പോഴും സമ്മർദ്ദമുണ്ടെന്ന് സുധയുടെ വീട്ടുകാർ പറയുന്നു.
പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഭൂപതിക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
