ഗുരുഗ്രാം: യുവതിയെ ശല്യം ചെയ്​ത യുവാവിനെ സ്​ത്രീകൾ തന്നെ കൈകാര്യം ചെയ്​തു. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‍ത യുവാവിനെ യുവതി ചെരിപ്പൂരി തസല്ല. ശക്​തമായി പ്രതികരിച്ച പെൺകുട്ടിക്കൊപ്പം സമീപത്തുണ്ടായിരുന്ന കുറച്ച്​ സ്​​ത്രീകളും ചേർന്നു. യുവാവി​നെ സ്ത്രീകള്‍ മർദിക്കുന്നതിന്‍റെയും ചെരുപ്പൂരി അടിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.