ദില്ലി: ഇന്ത്യന്‍ ജനതയുടെ മുഖത്തടിക്കുന്ന ' ഗബ്ബാര്‍ സിങ് ടാക്‌സ്' അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മണിക്കൂറകള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രാഹുല്‍ പരാര്‍ശം നടത്തിയത്.
ജി.എസ്.ടിയിലൂടെ ഇന്ത്യയിലെ ചെറുകിട മേഖലയെ തകര്‍ക്കാന്‍ എന്‍.ഡി.എ സര്‍ക്കാറിനെ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഗബ്ബാര്‍ സിങ് ടാക്‌സിനെ ജെന്വിന്ട സിംപിള്‍ ടാക്‌സ് ആക്കി മാറ്റാന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
