തിരുവനന്തപുരം: തന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പിന്‍വവിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് മന്ത്രി എംഎം മണി. തന്നോട്ട് ചോദിച്ചിട്ടല്ല അവര്‍ സമരം തുടങ്ങിയതെന്നും മണി പറഞ്ഞു.
അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീകളെക്കുറിച്ച് അനാവശ്യം പറയുന്ന ആളല്ല താനെന്നും എംഎം മണി പറഞ്ഞു. പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചതാണ്. തന്‍റെ പ്രസംഗം വിവാദമായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എം. മണി നേരത്തെ വ്യക്തമാക്കിയിരുന്നു.
പെമ്പിളൈ ഒരുമൈയുടെ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണെന്നും സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും വിവാദത്തില്‍ ദുഃഖമുണ്ടെന്നും മണി പ്രതികരിച്ചിരുന്നു.
