കരിപ്പൂര്‍ വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാർ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി. എയർ ഇന്ത്യാ ഗ്രൗണ്ട് ഹാൻഡിലിങ്ങ് വിഭാഗത്തിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിയത്. 

തുടർച്ചയായി നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യിപ്പിക്കുന്നതാണ് പണിമുടക്കിന് കാരണം. എയർ ഇന്ത്യാ എയർ ട്രാൻസ്പോർട്ടിംഗ് സർവ്വീസ് ലിമിറ്റഡ് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പിന്നീട് സമരം പിൻവലിച്ചു. മറ്റു വിമാന കമ്പനികൾക്ക് കീഴിൽ ഉള്ള കരാർ തൊഴിലാളികൾ സമരത്തിൽ ഇല്ല. ലഗേജ് നീക്കത്തെ കാര്യമായി സമരം ബാധിച്ചിട്ടില്ലെന്ന് വിമാന താവള അധികൃതർ അറിയിച്ചു.