തൊഴില്‍ സമയം കണക്കാക്കുന്നതിന് തൊഴിലുടമക്ക്‌ ദിവസമോ ആഴ്ചയോ കണക്കാക്കാം. ദിവസത്തില്‍ ആറ് മണിക്കൂറോ ആഴ്ചയില്‍ 36 മണിക്കൂറോ ആയി തൊഴിലുടമക്കു നിശ്ചയിക്കാവുന്നതാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. റമദാനിലെ ജോലി സമയം എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണെമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തിസമയം അഞ്ച് മണിക്കൂര്‍ ആയിരിക്കും. രാവിലെ 10 മുതല്‍ മൂന്ന് മണിവരെയാണ് സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തിസമയം. ജൂണ്‍ 30 മുതല്‍ പെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.