തൃശ്ശൂര്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശ്ശൂര്‍ സര്‍ക്കിളും ഡോ. ജോണ്‍ മത്തായി സെന്ററും കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സും സംയുക്തമായി നടത്തുന്ന പൈതൃക വാരാചരണത്തിന് 19ന് തൃശ്ശൂരില്‍ തുടക്കമാവും.
കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ഡയറക്ടര്‍ ബി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.തൃശ്ശൂര്‍ അറന്നാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലാണ് വരാചരണം നടക്കുക.
ഡോക്യുമെന്ററി പ്രദര്‍ശനം. നാഗകലമെഴുത്ത്, പുള്ളുവന്‍ പാട്ട്, പൊട്ടന്‍ തെയ്യം, കണ്യാര്‍കളി, തോല്‍പ്പാവ കൂത്ത്, നാടന്‍പാട്ട്, സംവാദങ്ങള്‍ എന്നിവ വരാചരണത്തിന്റെ ഭാഗമായി നടക്കും. 25നാണ് പരിപാടികള്‍ അവസാനിക്കുന്നത്.
