Asianet News MalayalamAsianet News Malayalam

ഇന്ധന വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ വന്‍ കലാപം; 412 പേരെ അറസ്റ്റ് ചെയ്തു

പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പോലീസ് വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക് പ്രകാരം 288ആയി. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേ‍ർക്കു പരുക്കേറ്റു. 412 പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Worst Civil Unrest in France May Impose Emergency
Author
France, First Published Dec 2, 2018, 6:21 PM IST

പാരീസ്: ഇന്ധന വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വന്‍ കലാപത്തിലേക്ക് നീങ്ങുന്നു. തലസ്ഥാനമായ പാരീസില്‍ ആയുധങ്ങളുമായി മഞ്ഞ വേഷം ധരിച്ചെത്തിയ പ്രക്ഷോഭകര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീവച്ചു. മുഖം മറച്ച ശേഷമായിരുന്നു പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്. 

പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പോലീസ് വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക് പ്രകാരം 288ആയി. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേ‍ർക്കു പരുക്കേറ്റു. 412 പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന സംഘർഷത്തിൽ 23 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പ്രതിഷേധ പരിപാടികൾക്കിടെ ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 100ലേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്നാഴ്ച മുൻപാണ് ഇവിടെ ഇന്ധന വിലവർധനവിനെതിരെ വൻ പ്രക്ഷോഭം ആരംഭിച്ചത്.

ആഭ്യന്തര പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്താരാഷ്ട്ര മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാൻസിലെ റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർക്ക് ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ‌, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അധികൃതർ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ പരിഹാരങ്ങൾ കാണാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ്ബെഞ്ചമിൻ ഗ്രിവക്സാണ് ഞായറാഴ്ച പറ‌ഞ്ഞു. 

ജീവിതച്ചെലവും ഇന്ധന നികുതിയും കൂടിയ സാഹചര്യത്തിലാണു രണ്ടാഴ്ചയായി ദേശീയ തലത്തിൽതന്നെ പ്രതിഷേധം ഉയർന്നത്. ഇതു പിന്നീട് അക്രമത്തിലേക്കു വഴി മാറുകയായിരുന്നു. കൃത്യമായ സംഘടനയോ നേതൃത്വമോ ഇല്ലാതെയാണ് പ്രക്ഷോഭം നടന്നത്. പ്രക്ഷോഭം കനപ്പെട്ട അവസ്ഥയില്‍ സാഹചര്യത്തിൽ പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രധാനമന്ത്രിയുമായുൾപ്പെടെ അടിയന്തര ചർച്ചകൾ നടത്തി. 

Follow Us:
Download App:
  • android
  • ios