നെടുമ്പാശ്ശേരിയില്‍ പത്ത് കോടിയിലധികം മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പത്ത് കോടിയിലധികം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടി. അഫ്ഗാൻ സ്വദേശിയില് നിന്നാണ് വൻ കറൻസി ശേഖരം പിടിച്ചെടുത്തത് . സൗദി ദിർഹം, അമേരിക്കൻ ഡോളർ എന്നീ കറൻസികളാണ് പിടിച്ചെടുത്തത്. ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു
അഫ്ഗാൻ പൗരൻ. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്.
വിമാനത്താവളങ്ങള് കേന്ദ്രീകരിച്ച് വിദേശ കറന്സിയിടപാടുകള് വര്ധിക്കുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. സ്വര്ണ്ണക്കടത്ത് കൂടി വര്ധിച്ച സാഹചര്യത്തില് വിമാനത്താവളങ്ങളില് പരിശോധനകള് ശക്തമാക്കിയിരുന്നു.
