സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണറുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനിൽ നിന്നും പെറ്റിത്തുക റൈറ്റർ തട്ടിയെടുത്തതായി കണ്ടെത്തൽ. 20,000രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. റൈറ്റർ ഷിജി വിൻസൻ്റിനെ കമ്മിഷണർ സസ്പെൻ്റ് ചെയ്തിരിക്കുകയാണ്. മൂന്നു വർഷമായി കരമന സ്‌റ്റേഷനിൽ റൈറ്റർ ആയിരുന്നു ഷിജി വിൻസെന്റ്. സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണറുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.



