കൊല്‍ക്കത്ത: കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയിൽ കോൺഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമാണ്. രാജിയെ കുറിച്ചുള്ള ചോദ്യത്തിൽ യെച്ചൂരി ഒഴിഞ്ഞുമാറി. യോഗത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാനാകില്ലെന്ന് യെച്ചൂരി മാധ്യമങ്ങളോട് വിശദമാക്കി.
പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെന്ന് സീതാറാം യെച്ചൂരി. ദേശീയതയുടെ പേരില്‍ ബിജെപി ഹിന്ദുത്വം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ ആണെന്ന് സീതാറാം യെച്ചൂരി. ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെ ബഹുമാനിക്കുന്നു.
ആവശ്യമില്ലാത്ത നടപടികളിലൂടെ രാജ്യത്തെ ജനങ്ങളെ പരീക്ഷിക്കുകയും വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ച ഭരണമാണ് ബിജെപിയുടേത്. ഇത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി വിശദമാക്കി. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
