അടിസ്ഥാനമില്ലാത്ത പോരാണ് ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ അഴിമതി മറയ്ക്കുന്നതിനും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുമാണ് ഈ നാടകമെന്ന് യെച്ചൂരി
കൊല്‍ക്കത്ത: മമത ബാനര്‍ജി-സിബിഐ പോരില്‍ ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമർശിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപും മമതാ ബനാര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി നിലവിലുള്ള തൃണമൂലിനെതിരായ അഴിമതി കേസുകളില്‍ മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ മൗനം പാലിച്ചു. ഇത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് നിലവില്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചു.
അടിസ്ഥാനമില്ലാത്ത പോരാണ് ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ അഴിമതി മറയ്ക്കുന്നതിനും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുമാണ് ഈ നാടകം. കേന്ദ്ര ത്തിന്‍റെയും ബംഗാള്‍ സര്‍ക്കാരിന്‍റെയും ജനാധിപത്യ വിരുദ്ധ. ഏകാദിപത്യ, അഴിമതി നിറഞ്ഞ, വര്‍ഗ്ഗീയ ഭരണകൂടത്തിനെതിരെ സിപിഎം പോരാടുമെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മമത ബാനര്‍ജിക്ക് പിന്തുണയുമായി രംഗത്തെത്തി. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചു.
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാൻ അനവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
