അധികാരം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ
ബെംഗളൂരു: ഗവര്ണറെ കാണാനായി യെദ്യൂരപ്പ രാജ്ഭവനിലെത്തി. അല്പ്പസമയത്തിനുള്ളില് ഗവര്ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തും. അധികാരം അവകാശപ്പെടാന് കോണ്ഗ്രസിന് ധാര്മ്മികത ഇല്ലെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഏറ്റവും വലിയ കക്ഷിയെയാണ് സര്ക്കാരുണ്ടാക്കാന് ക്ഷണിക്കേണ്ടതെന്നും കോണ്ഗ്രസുമായോ ജനതാദളുമായോ ചര്ച്ചക്ക് ഇല്ലെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.
എന്നാല് കോണ്ഗ്രസിന്റെ പിന്തുണ കുമാരസ്വാമി സ്വീകരിക്കുകയും ഗവര്ണര്ക്ക് സര്ക്കാരുണ്ടാക്കാന് ജെഡിഎസ് കത്ത് നല്കുകയും ചെയ്തു. ജെഡിഎസിന് പിന്തുണ അറിയിച്ച് കോണ്ഗ്രസും കത്ത് നല്കി. കൂടിക്കാഴ്ചക്ക് കോണ്ഗ്രസ് ഗവര്ണറോട് സമയം ചോദിച്ചു.
