ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് തീര്‍ഥാടകരെ തടയുന്നത്
സനാ: യമന് തലസ്ഥാനമായ സനാ ഉള്പ്പെടെ പല ഭാഗത്തും ഹജ്ജ് ഉംറ സര്വീസ് ഏജന്സികളുടെ ഓഫീസുകള് ഹൂത്തികള് അടച്ചു പൂട്ടിച്ചതായി യമന് സര്ക്കാരിനെ ഉദ്ധരിച്ചു കൊണ്ട് സൗദി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഹജ്ജിനുള്ള ഒരുക്കങ്ങള് പുരോഗമിക്കവേയാണ് യമനില് നിന്നുള്ള തീര്ഥാടകരെ ഹൂതി ഭീകരവാദികള് തടയുന്നത്.
ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് തീര്ഥാടകരെ തടയുന്നത്. ഈ വര്ഷത്തെ ഹജ്ജ് തീര്ഥാടനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള് യമനില് പുരോഗമിക്കവേയാണ് ഹൂത്തികളുടെ ഇടപെടല്. സനായില് മാത്രം പതിനെട്ടു ഓഫീസുകള് അടച്ചു പൂട്ടിയതായാണ് റിപ്പോര്ട്ട്.
കഴിഞ്ഞ വര്ഷവും യമനില് നിന്നുള്ള ഹജ്ജ് ഉംറ തീര്ഥാടകര്ക്ക് ഹൂതി ഭീകരവാദികള് പ്രയാസം ഉണ്ടാക്കിയതായി റിപ്പോര്ട്ട് ഉണ്ടായിരുന്നു. എന്നാല് നയതന്ത്ര പ്രശ്നങ്ങള് ഹജ്ജ് ഉംറ തീര്ഥാടകരെ ബാധിക്കരുതെന്ന നിലപാട് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്, ഖത്തര് തുടങ്ങിയ രാജ്യങ്ങളുമായി പ്രശ്നങ്ങള് നില നില്ക്കുമ്പോഴും ഈ രാജ്യങ്ങളില് നിന്നുള്ള ഹജ്ജ് ഉംറ തീര്ഥാടകരെ സ്വാഗതം ചെയ്യുകയാണ് സൗദി.
