യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഉള്ളതാണ് അതെന്നും മോദി പറഞ്ഞു. രാജ്യമെമ്പാടും സമൂഹ യോഗാദിനം നടന്നു. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് പല നഗരങ്ങളിലും യോഗ നടന്നത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലും യോഗ ദിനാചരണം നടന്നു. ഉത്തര്‍പ്രദേശില്‍ രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ പത്തോളം കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തു. അതേസമയം ബീഹാറില്‍ അന്താരാഷ്ട്ര യോഗാദിനാചരണം മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രിമാര്‍ ബഹിഷ്ക്കരിച്ചു. ബീഹാറില്‍ സംഗീത ദിനമായി ആചരിക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. അതേസമയം വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന യോഗാദിനാചരണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പങ്കെടുത്തില്ല. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും യോഗാദിനാചരണം നടന്നു. വിവിധ രാജ്യ തലസ്ഥാനങ്ങളിലും യോഗാ ദിനം ആചരിച്ചു. കേരളത്തിലും വിപുലമായ യോഗാദിനാചരണം നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല യോഗാദിനാചരണത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. രാജ്ഭവനിലും യോഗാദിനാചരണം നടന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലും സംസ്ഥാനത്ത് യോഗാദിനാചരണം നടക്കുന്നുണ്ട്. വൈകീട്ട് കൊല്ലത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
