പേര് മാറ്റുന്നതിന് ഗവര്‍ണറുടെ അനുമതി ലഭിച്ചുവെന്നാണ് ആദിത്യനാഥ് വ്യക്തമാക്കിയത്. എന്നാല്‍ പേര് മാറ്റുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. സ

ലക്നൗ: ഉത്തര്‍പ്രദേശിലെ ചരിത്ര നഗരമായ അലഹബാദിന്‍റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. അലബഹാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഒക്ടോബര്‍ 13 നാണ് അലഹബാദിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനമാഥ് പ്രഖ്യാപിച്ചത്. 

പേര് മാറ്റുന്നതിന് ഗവര്‍ണറുടെ അനുമതി ലഭിച്ചുവെന്നാണ് ആദിത്യനാഥ് വ്യക്തമാക്കിയത്. എന്നാല്‍ പേര് മാറ്റുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരിന് വേണമെങ്കില്‍ പ്രയാഗ്‍രാജ് എന്ന പേരില്‍ മറ്റൊരു നഗരം ഉണ്ടാക്കട്ടേ, അലഹബാദിന്‍റെ പേര് അങ്ങനെ തന്നെ തുടരട്ടേ എന്നും കോണ്‍ഗ്രസ് വക്താവ് ഓങ്കാര്‍ സിംഗ് പറഞ്ഞു. 

നഗരത്തിന്‍റെ പേര് മാറ്റിയാല്‍ അലഹബാദ് യൂണിവേഴ്സിറ്റിയ്ക്കും അതിന്‍റെ പ്രൗഢി നഷ്ടമാകും. അതേസമയം ബിജെപി ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. അക്ബറിന്‍റെയും മുഗള്‍ സാമ്രാജ്യത്തിന്‍റെയും ശേഷിപ്പുകള്‍ എടുത്ത് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ മുഗള്‍സരായി റെയില്‍വേ സ്റ്റേഷന്‍റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് മാറ്റിയിരുന്നു.