വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാല്‍പ്പതുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കമണി നെല്ലിപ്പാറ സ്വദേശി അമലിനെയാണ് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ അടിമാലിയില്‍ താമസക്കാരിയായ വീട്ടമ്മയാണു പരാതിക്കാരി. 

ഗാനമേള ട്രൂപ്പിലെ ഗായകനാണു പ്രതിയായ യുവാവ്. ഒരു വിവാഹ ചടങ്ങിനിടയിലാണു താനുമായി ഇയാള്‍ പരിചയത്തിലാകുന്നത് എന്നു യുവതി പറയുന്നു.തുടര്‍ന്നു വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു. ഫോണിലൂടെയും അല്ലാതെയും നിരവധി തവണ വിവാഹ വാഗ്ദാനം നല്‍കി. 

എന്നാല്‍ ഇയാള്‍ പിന്നീടു വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് പരാതിക്കാരിയായ 40 കാരി വീട്ടമ്മ. യുവാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.