കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ നോക്കി യുവാവിന്‍റെ സ്വയംഭോഗം  

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് യാത്ര ചെയ്യവെയാണ് യുവതിയെ നോക്കി യുവാവ് സ്വയംഭോഗം ചെയ്തത്. ഇത് വീഡിയോയെടുത്ത് യുവതി തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇയാളെ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയുടെ പോസ്റ്റ്. 

വിഡിയോക്കൊപ്പമുള്ള യുവതിയുടെ കുറിപ്പ്

‘ഹെല്‍പ്പ് മീ പ്ലീസ്

ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ..? ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ…’