മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് കരിങ്കല്ലത്താണിയില്‍ യു​വാ​വി​ന് സ​ദാ​ചാ​ര പൊലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ യുവാവിനെ പോസ്ററില്‍ കെട്ടിയിട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവാവിന്‍റ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെരിന്തല്‍മണ്ണ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തന്‍റെ മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളിലുള്ളയാള്‍ പറയുന്നുണ്ട്. കാലങ്ങളായി യുവാവ് പെണ്‍കുട്ടിയെ പിന്തുര്‍ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

ഒരാഴ്ച്ച മുന്‍പു നടന്ന സംഭവത്തിന്‍റ ദൃശ്യങ്ങല്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹാലോചനക്കായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുന്നതിന് ഇടയിലായിരുന്നു മര്‍ദ്ദനമെന്നാണ് യുവാവ് പറയുന്നത്. ക്രുരമായി മര്‍ദ്ദിച്ചതിന് പുറമെ സാമുഹ്യമാധ്യമങ്ങലിലുടെ തന്നെഅപമാനിക്കാനും ശ്രമിച്ചെന്നാണ് യുവാവിന്‍റ പരാതി. യുവാവിന്‍റ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെുത്തിട്ടുണ്ട്.