തിരൂരിന് സമീപം കൂട്ടായിയിൽ യുവാവിന് വെട്ടേറ്റു കൂട്ടായി സ്വദേശി ഉമ്മറിനാണ് വെട്ടേറ്റത് കാറിലെത്തിയ സംഘമാണ് വെട്ടിയത്
മലപ്പുറം: തിരൂരിന് സമീപം കൂട്ടായിയിൽ യുവാവിന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഉമ്മറിനാണ് വെട്ടേറ്റത്. വൈകിട്ട് ആറ് മണിയോടെ കാറിലെത്തിയ സംഘം ഉമ്മറിനെ വെട്ടുകയായിരുന്നു. തലക്ക് പരുക്കേറ്റ ഉമ്മറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും തിരൂർ പൊലീസ് വ്യക്തമാക്കി.
