തച്ചംപൊയില്‍ ചാലക്കര ചാലപ്പടിക്കല്‍ നജ്മുദ്ധിനെയാണ് (37) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് : പത്ത് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തച്ചംപൊയില്‍ ചാലക്കര ചാലപ്പടിക്കല്‍ നജ്മുദ്ധിനെയാണ് (37) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പോസ്‌കോ നിയമപ്രകാരം നജ്മുദ്ധിനെതിരെ കേസ് എടുത്തു വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.