കൊച്ചി: ഫേസ്ബുക്കു വഴി പ്രണയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരന്‍ പിടിയില്‍. മാനന്തവാടി സ്വദേശി മനുവാണു പിടിയിലായത്. കടുത്തുരുത്തി ആയാംകൂടി സ്വദേശിനിയാണു പെണ്‍കുട്ടി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയപ്പോള് കൂട്ടുകാരി വഴി പരിചയപ്പെട്ടതാണ് യുവാവിനെ. തുടര്‍ന്നു ഫേസ്ബുക്കു വഴി പ്രണയം വളരുകയായിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാന്‍ യുവാവു വയനാട്ടില്‍ നിന്നു കടുത്തുരുത്തിയില്‍ എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തില്‍ എത്തി മാലയിട്ടു വിവാഹിതരായി എന്ന് പൊലീസ് പറയുന്നു.
അമ്പലത്തില്‍ എത്തി മാലയിട്ടു വിവാഹിതരായതോടെ ഇരുവരും നാടുചുറ്റാനും തുടങ്ങി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നു തെളിഞ്ഞതായി പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ കേസ് എടുത്തു.
