വൃദ്ധയുടെ സമീപവാസിയായ യുവാവ് ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് എടക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയും ചെയ്തു.
കണ്ണൂർ: കണ്ണൂർ എടക്കാട് എഴുപത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. എടക്കാട് സ്വദേശിയായ വിജേഷാണ് പിടിയിലായത്. വൃദ്ധയുടെ സമീപവാസിയായ വിജേഷ് ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് എടക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയും ചെയ്തു.
എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം നടത്തി മണിക്കൂറികൾക്കുള്ളിൽ വിജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മകനുപേക്ഷിക്കുകയും ചെയ്തതോടെയാണ് ഒറ്റയ്ക്കായത്. ഇത് അറിയാവുന്ന വിജേഷ് അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
