തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിൽകീഴില്‍ അച്ഛനും മകനും ചേർന്ന് വഴിയാത്രക്കാരനെ തലക്കടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ രതീഷ് എന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണിക്കു പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. സമീപവാസിയായ വിൻസെന്റും, മകൻ ബിജുവുമാണ് ആക്രമണം നടത്തിയത്.
അരുവാക്കോട് ഭാഗത്ത് മദ്യപാനികളുടെ ശല്യം ഉള്ളതുകാരണം ആർക്കെങ്കിലും ഒരാൾക്ക് കാര്യമായി പരിക്കേൽപ്പിക്കണം എന്ന് കരുതിക്കൂട്ടിയാണ് ചെയ്തതെന്നും പരിക്കേറ്റ രതീഷിനോട് വൈരാഗ്യം ഒന്നും ഇല്ലായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
