പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടു പോകൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കൊല്ലം: കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അൻസാർ (47), ആദിൽ (21), അൽ അമീൻ (23), അഭിൻ (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടു പോകൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 6 പേർ കൂടി പിടിയിലാകാനുണ്ടെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് തൃശൂർ സ്വദേശി ആരോമലിനെ 10 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. 9 മണിയോടെ തട്ടിക്കൊണ്ടു പോയ യുവാവിനെ പുലർച്ചെ മൂന്നരയോടെ പൊലീസ് മോചിപ്പിക്കുകയായിരുന്നു, കാർ വാങ്ങുന്നതിനായി ആരോമലും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിരുന്നു. പണമിടപാടിലെ തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming