കോട്ടയം: കെഎം മാണി പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സിആര്‍ മഹേഷ്. കോഴ അന്വേഷണത്തില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രമാണ് മാണി പയറ്റുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മാണിയോട് ഇനി സന്ധി ചെയ്യേണ്ടെന്നും മഹേഷ് ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. 

നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായിരിക്കാതെ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണ് മാണി ചെയ്യേണ്ടത്. കോണ്‍ഗ്രസ് വോട്ടു കൂടി കൊണ്ടാണ് മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയിച്ചതെന്നും മഹേഷ് ചൂണ്ടിക്കാട്ടി