തിരുവനന്തപുരം: എകെജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്. ബൽറാം മാപ്പു പറയണമെന്നു പറയുന്നവർ ആദ്യം കോടിയേരിയെ കൊണ്ട് മാപ്പു പറയിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നെഹ്റു കുടുംബത്തെ അവമാനിച്ച കോടിയേരിയോടുള്ള സിപിഎം സമീപനം ആദ്യം വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിടി ബല്‍റാമിനെ പിന്തുണച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി.
അതേസമയം വി.ടി. ബൽറാം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വളർന്നു കൊണ്ടിരിക്കുന്ന യുവനേതാവിന് ചേർന്നതല്ല ബൽറാം പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ വിശദമാക്കി. ഈ അവസരം ഉപയോഗിച്ച് ബൽറാമിനെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നതും ശരിയല്ലെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു.
