തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ചെറിയ സംഘര്‍ഷം. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെത്തുടര്‍ന്ന് പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐ വൈഎഫ് മാര്‍ച്ചും സംഘടിപ്പിച്ചു.