കൊച്ചി: തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയാണ് തന്‍ഖ കോടതിയില്‍ എത്തിയത്. തന്‍ഖയുടെ വാഹനത്തിന്‍റെ പുറത്ത് പ്രതിഷേധക്കാര്‍ ചാടിക്കയറുകയായിരുന്നു.
തന്‍ഖയെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാജരാകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതോടെ വിശദീകരണവുമായി തന്‍ഖ രംഗത്ത് വന്നിരുന്നു. കോടതിയില്‍ ഹാജരാകുന്നത് സുഹൃത്ത് എന്ന നിലയില്‍ മാത്രമാണെന്നായിരുന്നു തന്‍ഖയുടെ പ്രതികരണം.
