മലപ്പുറം: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സഹോദരിമാരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാക്കള്‍ പൊലീസ് പിടിയിലായി. മലപ്പുറം പെന്‍മുണ്ടം സ്വദേശി സുഷാന്ത്, തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി നിബിന്‍ ദാസ് എന്നിവരാണ് കല്‍പ്പകഞ്ചേരി പോലീസിന്‍റെ പിടിയിലായത്.

16 വയസ്സുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും 13 വയസ്സുള്ള ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെയുമാണ് പ്രതികള്‍ നിരന്തരമായി പീഡനത്തിനിരയാക്കിയത് . സഹോദരിയുടെ നഗ്നചിത്രം ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ തങ്ങള്‍ക്ക് വഴങ്ങണമെന്നും പ്രതികള്‍ പറഞ്ഞതായി 16 വയസ്സുകാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പഠനത്തില്‍ നിന്ന് പുറകോട്ട് പോയ വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ ഇല്ലാത്ത സമയം നോക്കിയാണ് പീഡിപ്പിച്ചിരുന്നത്.

വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വിവരം ചൈല്‍ഡ് ലൈന്‍ പോലീസിന് കൈമാറുകയുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. കേസില്‍ ഒരാളെ പിടികൂടാനുണ്ട്.