ഹര്‍ത്താലിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്കിടെ പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെറ്റിലപ്പള്ളി സ്വദേശി റഊഫ് കുത്തിയത്. നേരത്തെയും പല കേസുകളില്‍ പ്രതിയാണ് റഊഫ്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. പ്രതി റഊാഫിനെ കൊല്ലപ്പെട്ട ഫാറൂഖും സംഘവും ആറുമാസം മുന്‍പ് ആക്രമിച്ചിരുന്നതായും ഇതിന്റെ പ്രതികാരമാകാം കൊലയ്‌ക്ക് പിന്നിലെന്നും ഉള്ള നിഗമനത്തിലാണ് പൊലീസ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഫാറൂഖിനെ കൊലപ്പെടുത്തിയതിന് പിറകില്‍ മുസ്ലിം ലീഗാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.