ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് കോട്ടയം വൈക്കത്തുള്ള വീട്ടില്‍ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇതു സംമ്പന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് യൂത്ത് ലീഗ് പരാതി നല്‍കി. വീട് സന്ദര്‍ശിച്ച് ഹാദിയയെ നേരില്‍ കാണാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.