100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ചു യുവാവ് സന്യാസം സ്വീകരിച്ചു

അഹമ്മദാബാദ്: നൂറ് കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് 24 കാരന്‍ തെരഞ്ഞെടുത്തത് ജൈന സന്യാസം. അലുമിനിയം വ്യാപാരികളായ സന്ദീപ് ഷേത്തന്‍റെ മകനാണ് സന്യാസം സ്വീകരിച്ചിരിക്കുന്നത്. ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മോകേഷ് ഷേത്ത് രണ്ടുവര്‍ഷമായി ബിസിനസ് നടത്തിവരികയായിരുന്നു. സന്യാസം സ്വീകരിച്ചതോടെ ലോക സുഖങ്ങള്‍ ആസ്വദിക്കാനോ വ്യക്തികളോ സ്ഥലങ്ങലോ വസ്തുക്കളോ ആയി വൈകാരിക ബന്ധം സ്ഥാപിക്കാനോ ഇനി മോകേഷിന് സാധ്യമല്ല.

ഇന്ന് ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ് മോകേഷ് സന്യാസം സ്വീകരിച്ചത്. സന്യാസം സ്വീകരിച്ചതോടെ മോകേഷ് അറിയപ്പെടുന്നത് കരുണാപ്രേംവിജയ് ജീ എന്നായിരിക്കുമെന്ന് അങ്കിള്‍ ഗിരീഷ് ഷേത്ത് പറഞ്ഞു. അലുമിനിയം വ്യാപാരികളായ മോകേഷിന്‍റെ കുടുംബം മുംബൈയിലാണ് താമസിക്കുന്നത്.