തിരുവനന്തപുരം: കോവളം ഇടക്കലിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരില്‍ ഒരാളെ തിരയില്‍പ്പെട്ടു കാണാതായി. മറ്റു രണ്ടുപേരെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. പൂന്തുറ മണിക്കവിളാകം നിസ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ അല്‍ അമീനെയാണ്(21) കാണാതായത്. ഇയാള്‍ക്കൊപ്പം തിരയില്‍പ്പെട്ട പൂന്തുറ സ്വദേശികളായ അര്‍ഷാദ്(20), ഷാനവാസ്(21) എന്നിവരെ ലൈഫ് ഗാര്‍ഡുമാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 

ബീച്ചില്‍ ഡാന്‍സ് പരിശീലത്തിന് എത്തിയ മൂവര്‍ സംഘം പരിശീലന ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് അപകടം സംഭവിച്ചതെന്നു കോവളം പോലീസ് പറഞ്ഞു. തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിംഗ് ബോട്ടുകള്‍ കാണാതായ അല്‍അമീനായി കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.