തിരുവനന്തപുരം: നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നഗരൂര്‍ തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് (26) ആണ് മരണപ്പെട്ടത്. ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കത്തിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.