ഉദ്ഘാടന മത്സത്തില്‍ സൗദി അറേബ്യക്കെതിരേ 12ാം മിനിറ്റിലാണ് ഗാസിന്‍സ്‌കി ഗോള്‍ നേടിയത്.
മോസ്കോ: റഷ്യ ലോകകപ്പിലെ ആദ്യ ഗോള് ആതിഥേയ താരം യൂറി ഗാസിന്സ്കിയുടെ പേരില്. ഉദ്ഘാടന മത്സത്തില് സൗദി അറേബ്യക്കെതിരേ 12ാം മിനിറ്റിലാണ് ഗാസിന്സ്കി ഗോള് നേടിയത്. അന്താരാഷ്ട്ര മത്സരത്തില് 28കാരന്റെ ആദ്യ ഗോള് കൂടിയാണിത്.
ഇടത് വിങ്ങില് നിന്ന് അലക്സാണ്ടര് ഗോലോവിന് ഉയര്ത്തിക്കൊടുത്ത പന്തില് തലവച്ചാണ് ഗാസിന്സ്കി ഗോള് നേടിയത്. റഷ്യന് ക്ലബ് ക്രാസ്നോഡറിന്റെ മധ്യനിര താരമാണ് ഗാസിന്സ്കി.
Scroll to load tweet…
